May 6, 2024

കൊവിഡ് 19 – കൽപ്പറ്റ ജെ.സി.ഐ. പ്രതിരോധ ഗാനം പുറത്തിറക്കി..

0
Img 20200516 Wa0457.jpg
കൽപ്പറ്റ : കൽപ്പറ്റ ജെ സി ഐ യുടെ ബാനറിൽ കോവിഡ്  പ്രതിരോധ നടപടികളുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോ, 'പോരാട്ടം' വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ കൽപ്പറ്റ ജെ സി ഐ പ്രസിഡണ്ട് സുരേഷ് സൂര്യയ്ക്ക് ലോഗോ നൽകി പ്രകാശനം ചെയ്തു.
 ബിജു പി  കൃഷ്ണൻ രചനയും. 
സംഗീത സംവിധാനം & ആലാപനം : പ്രകാശ് സംഗീതിക. 
ക്യാമറാമാൻ : ഷാജി പോൾ. 
പ്രോഗ്രാം ഡയറക്ടർ  അനൂപ് കിഴക്കേപ്പാട്ട്,ശ്രീജിത്ത്‌ ടി എൻ, ഷമീർ പാറമ്മൽ,സഞ്ജു, സജീഷ് കുമാർ, ഡോ ഷാനവാസ്‌ പള്ളിയാൽ  എന്നിവർ നേതൃത്വം നൽകി. യൂട്യുബിലും, ഫേസ്ബുക്കിലും വിഡിയോ ലഭ്യമാണ്.
 തീർത്തും ലോക്ഡൗൺ മാനദന്ധങ്ങൾ പാലിച്ച് തയ്യാറാക്കിയ ഈ വീഡിയോയിൽ നമ്മുടെ ആരോഗ്യപ്രവർത്തകരുടെയും,നിയമപാലകരുടെയും ജനപ്രധിനിതികളുടെയും എല്ലാം കഠിനാധ്വാനവും ആത്മാർത്ഥപ്രവർത്തനവും നേർക്കാഴ്ചയാവുന്നു ,
     ലോക രാഷ്ട്രങ്ങൾ പകച്ച് നിൽക്കുന്ന വേളയിൽ ഒത്തൊരുമകൊണ്ട് പ്രതിരോധം തീർത്ത കേരളമോഡലും ഇന്ത്യൻ പ്രതിരോധവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു …
ഇന്ത്യാരാജ്യം covid-19 അതിജീവിക്കും എന്ന മെസ്സേജ് നൽകിയാണ് ഗാനം അവസാനിക്കുന്നത് …
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *