ക്വാറന്റെയ്നിൽ ഉള്ളവർക്ക് ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.
മാനന്തവാടി : ക്വാറന്റെയ്നിൽ
ഉള്ളവർക്ക് ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.
ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിലുള്ള പാതിരിച്ചാൽ സർക്കാർ ആയുർവേദ ആശുപത്രിയിലെ ആയുർ രക്ഷാ ടാസ്ക്ക് ഫോഴ്സിൻ്റെയും എടവക ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ റിസോട്ടിൽ ഹോം കോറൻൻ്റെെനിൽ ഉള്ളവർക്ക്ആയുർവേദ പ്രതിരോധ കിറ്റ് സി.എം.ഒ ഡോ.പി രാംകുമാറിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 30 ദിവസത്തെ ചികിത്സാ പദ്ധതിയുടെ ആദ്യത്തെ 10 ദിവസത്തേയ്ക്കുള്ള മരുന്നാണ് വിതരണം നൽകിയിട്ടുള്ളത്. ഉള്ളിൽ കഴിക്കുന്നതിനുള്ള മരുന്നുകളും ധൂപത്തിനുള്ള മരുന്നുമാണ് ഒരു കിറ്റിൽ അടങ്ങിയിട്ടുള്ളത്.ഇതിനുശേഷമുള്ള ഓരോ പത്തു ദിവസത്തെ മരുന്നുകളും അവസ്ഥയ്ക്കനുസരിച്ച് തുടർന്ന് 2 പ്രാവശ്യമായി വിതരണം ചെയ്യുന്നതാണ്. ഈ പ്രതിരോധ പ്രവർത്തനത്തിൽ ആയുഷ് ഗ്രാമം മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ്,ഡോ ജിഷ്ണു ജി നായർ എന്നിവർ പങ്കെടുത്തു.





Leave a Reply