June 5, 2026

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ അടിവാരം സ്വദേശിക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ 
ഒരാൾക്ക് പരിക്കേറ്റു.
കോഴിക്കോട് അടിവാരം സ്വദേശി കല്ലിൻമേൽകുന്നിൽ അബു ( 52 ) വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച  പുലർച്ചെ 6 മണിയോടെ മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. പച്ചക്കറി എടുക്കുന്നതിന്നായി കർണ്ണാടകയിലേക്ക് പോകുന്നതിന്നായി എത്തി അബു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനായി  വനത്തിലേക്ക് പോയ ഇദ്ദേഹത്തെ ആന ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയവർ അബുവിനെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.  കാലിന് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *