June 28, 2026

ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി റീജിണ്യല്‍ ആര്‍ ടി ഒ ഓഫീസിന് മുമ്പില്‍ യാചനാ സമരം നടത്തി.

0
WhatsApp-Image-2020-06-18-at-6.32.44-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി; ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുക,ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി സബ് റീജിന്യല്‍ ആര്‍ ടി ഒ ഓഫീസിന് മുമ്പില്‍ യാചനാ സമരം നടത്തി.മറ്റെല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവിംഗ് പരിശീലനം മാത്രം തടസ്സപ്പെടുത്തുന്ന സര്‍ക്കാര്‍ നയം പുനപ്പരിശോധിക്കണമെന്നും നിയന്ത്രണങ്ങള്‍ കാരണം പട്ടിണിയിലായ ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സിനും കുടുംബത്തിനും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് വി കെ തുളസിദാസ് സമരം ഉദ്ഘാടനം ചെയ്തു.നൗഷാദ് കോയ അദ്ധ്യക്ഷം വഹിച്ചു.പി കെ സനോജ്കുമാര്‍,സൂസി,ലിയോ ചാക്കോച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *