June 28, 2026

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിച്ച് കൽപ്പറ്റ പോക്സോ കോടതി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിലെ പ്രതിക്ക്  ജീവപര്യന്തം തടവും ഒരു ലക്ഷത്തി അൻപത്തി അയ്യായിരം രൂപ പിഴയും  ശിക്ഷ വിധിച്ച് കോടതി. വൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ (33)യാണ്  കൽപ്പറ്റ  പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയായ ബാലൻ്റെ ബന്ധുവിനെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പ്രസവാനന്തരമാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ ഇയാൾ  പ്രതിയാണെന്ന് തെളിയിക്കപ്പെട്ടു.  പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ  പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും കൂടാതെ,വിക്റ്റിം കോമ്പൻസെക്ഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി. വൈത്തിരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടറായ  ഹിദായത്തുള്ള മാമ്പ്രയാണ് കേസ്സന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *