April 29, 2026

വീണ്ടും കുഴൽപ്പണ വേട്ട : ലോറിയിൽ കടത്തിയ 60 ലക്ഷവുമായി രണ്ട് പേർ അറസ്റ്റിൽ

0
IMG-20200702-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ
വീണ്ടും കുഴൽപ്പണ വേട്ട : ലോറിയിൽ കടത്തിയ 60 ലക്ഷവുമായി രണ്ട് പേർ അറസ്റ്റിൽ .
മീനങ്ങാടിയിൽ
രേഖകളില്ലാതെ ലോറിയിൽ കടത്തിയ 60 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മീനങ്ങാടി സി.ഐ അബ്ദുൾ ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്  ലോറിയിൽ അടിവാരത്തേക്ക് കടത്തുകയായിരുന്ന 60 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടിയത്. ലോറിയിൽ കാബിനോട് ചേർന്നുള്ള രഹസ്യ അറയിലാണ് പണം വെച്ചിരുന്നത്. ലോറി ഡ്രൈവറും സഹായിയുമുൾപ്പടെ 2 പേരെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഇരുളം വാളവയൽ പയ്യാനിക്കൽ രാജൻ, സഹായിയായ സുൽത്താൻ ബത്തേരി കുപ്പാടി പള്ളിപ്പറമ്പിൽ ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. മൈസുരിൽ നിന്നും കൊച്ചിയിലേക്ക് പേപ്പർ ലോഡുമായി പോവുന്ന ലോറി അടിവാരത്തെത്തിയാൽ തുക കൈമാറ്റം ചെയ്യാനായിരുന്നു പിടിയിലായ രാജനും ചന്ദ്രനും കിട്ടിയ നിർദ്ദേശം എന്ന് സി.ഐ കെ.കെ അബ്ദുൾ ഷെരീഫ്   പറഞ്ഞു. മീനങ്ങാടി സി.ഐ ക്ക് പുറമെ എ .എസ്.ഐ ഹരീഷ്, സി പി.ഒ മാരായ ഫിനു, നിതീഷ്, യൂനസ്, കുര്യാക്കോസ്,നിഷാദ്, സുനീഷ്,സുരേഷ് തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *