May 22, 2026

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ .

0
IMG-20200702-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിവാഹ വാഗ്ദാനം നൽകി  യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിതിരുനെല്ലിയിൽ 33കാരനായ  യുവാവ് അറസ്റ്റിൽ. തോൽപ്പെട്ടി അരണപാറ മല്ലികപാറ കോളനിയിലെ ദാസൻ (33)നെയാണ് തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ അറസ്റ്റ് ചെയ്തത്.ഭാര്യയും മക്കളുമുള്ള ദാസൻ കല്ല്യാണം കഴിച്ചിട്ടില്ലെന്ന വ്യാജേന യുവതിക്ക് വിവാഹ വാഗ്ദാനം നൽകുകയും പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.ഗർഭിണിയായതോടെ യുവതിയുടെ വീട്ടുകാർ ദാസനെ പറ്റി അന്വേഷിച്ചപ്പോൾ ഭാര്യയും മക്കളുമുള്ള വിവരം അറിയുന്നത് ഇതേ തുടർന്ന്   രാവിലെ തിരുനെല്ലി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *