May 19, 2024

കുറുവ വിനോദ സഞ്ചാര കേന്ദ്രത്തിൽ അനധികൃത നിയമനമെന്ന്: പ്രതിഷേധവുമായി കുടുംബശ്രീ പ്രവത്തകർ

0
Img 20200702 Wa0194.jpg
കുറുവ വിനോദ സഞ്ചാര കേന്ദ്രത്തിലെ ക്ലിനിംങ്ങ് ജീവനക്കാരെ സി.ഡി.എസ് ഏകപക്ഷിയമായി നിയമിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം.നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവത്തകർ  മാനന്തവാടി സി.ഡി. എസ്  വൈസ് ചെയർപേഴ്സൻ്റെ മുൻപിലാണ് പ്രതിഷേധവുമായി എത്തിയത്.അതേ സമയം മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് നിയമനങ്ങൾ നടത്തിയതെന്ന് സി.ഡി.എസ് വ്യക്തമാക്കി.
കുറുവ വിനോദസഞ്ചാരകേന്ദ്രത്തിൽ ക്ലിനിങ്ങിനായി അഞ്ച് കുടുംബശ്രീ പ്രവർത്തകരെയാണ്  താൽകാലികമായി സി. ഡി.എസ് നിയമിച്ചത്. എന്നാൽ നിയമന വിവരം ആരെയും അറിയിച്ചല്ലന്നും  ഭരണ സമതിക്ക് താൽപ്പര്യമുള്ള ആഞ്ച്പേരെയാണ് നിയമിച്ചതെന്ന്  ആരോപിച്ച് പ്രദേശവാസികളായ കുടുംബശ്രീ പ്രവർത്തകർ രംഗത്ത വരുകയായിരുന്നു. സി.ഡി.എസ്.ചെയർപേഴ്സൺ അവധിയിലായിരിക്കെ നടത്തിയ നിയമനം റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷനതാവ് ജേക്കബ്ബ് സെബാസ്റ്റ്യാൻ ആവശ്യപ്പെട്ടു.  ജൂൺ 26 മുതൽ സി.ഡി.എസ് ചേർപേഴ്സൺ അവധിയിൽ ആണെന്നും  അപേക്ഷകൾ നൽകിയ മുറക്കാണ് നിയമനങ്ങൾ നടത്തിയത് എന്നും സി.ഡി.എസ് ചെയർ പേഴ്സന്റെ ചുമതല വഹിക്കുന്ന വത്സ മാത്യു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *