അക്ഷരലക്ഷം – പരി പൂര്‍ണ്ണ സാക്ഷരതാ സര്‍വ്വെ ആരംഭിച്ചു
കല്‍പ്പറ്റ: അക്ഷരലക്ഷം പരിപൂര്‍ണ്ണ സാക്ഷരതാ സര്‍വ്വെ വയനാട് ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ കൂടോത്തുമ്മല്‍ മൂന്നാം വാര്‍ഡില്‍ ആരംഭിച്ചു.സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡു കളിലാണ് പരിപൂര്‍ണ്ണ സാക്ഷരത നടക്കുന്നത്. വയനാട് ജില്ലയില്‍ 64- തുടര്‍വിദ്യാകേന്ദ്രങ്ങളാണ് നിലവിലുള്ളത്. ജനുവരി 26-ന് തുടങ്ങി ഏപ്രില്‍ 18-ന് പ്രഖ്യാപിക്കാനാണ് നീക്കം. സാക്ഷരതാ മിഷന്റെ പത്താംതരം ഹയര്‍സെക്കണ്ടറി തുല്യതാപിതാക്കളാണ് സര്‍വ്വെ നടത്തുന്നതും ഇന്‍സ്ട്രക്ടര്‍മാരായി പഠിപ്പിക്കുന്നതും. ജില്ലാതല സര്‍വ്വെ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല രാംദാസ് അധ്യക്ഷനായിരുന്നു. കോ-ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍ പ്രൊജക്ട്രിശദീകരണം നടത്തി.വി.സുരേഷ് ബാബു, എം.ദേവകുമാര്‍, രുഗ്മിണിശിവദാസന്‍, പി.പ്രഭാവതി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ് കുമാര്‍ സ്വാഗതവും പ്രേരക്മിനിമോള്‍ നന്ദിയും പറഞ്ഞു.





Leave a Reply