April 20, 2026

പാലിയേറ്റീവ് ദിനം ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ജില്ലാതല പാലിയേറ്റീവ് ദിനാചരണം മാനന്തവാടി മുൻസിപ്പൽ ടൗൺഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു.  മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ പ്രദിപ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഒാഫിസർ കെ. ഇബ്രാഹിം, ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് ശശികുമാർ, മേരിമാതാ കോളേേജ് എൻ.എസ്.എസ്. പ്രോഗ്രാം ഒാഫീസർ ടോബി.കെ.ജോസഫ്, ഡെ.ഡി.എം.ഒ. ഡോ. കെ. സന്തോഷ് എന്നിവർ സംസാരിച്ചു. രാവിലെ പത്തിന് മാനന്തവാടി പഴശി കുടീരത്തിന്റെ സമീപത്ത് നിന്നും ആരംഭിച്ച പാലിയേറ്റീവ് ദിന സന്ദേശ റലി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ ഫ്ലാഗ്ഓഫ് ചെയ്തു. വയനാട് ഗവ. എഞ്ചിനിയറിങ് കോളേജ്, മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പയ്യംമ്പള്ളി സെയിന്റ് കാതറീൻസ് ഹയർസെക്കൻഡറി സ്കൂൾ, ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വിദ്യാർഥികൾ, പനമരം നേഴ്സിംഗ് സ്കൂളിനെ വിദ്യാർഥികൾ, മാനന്തവാടി ജി.വി.എച്ച്.എസ്. എസിലെ എസ്.പി.സി, ജെ.ആർ.സി, എൻ.സി.സി. വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *