April 20, 2026

വയോജന സൗഹാര്‍ദ്ദ ശില്‍പശാല 25 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 25 മുതല്‍ 27 വരെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.വയോജന സൗഹാര്‍ദ്ദ ശില്‍പശാല, സദ്ഗമയ പ്രൊജക്ടിന്റെ വാര്‍ഷിക അവലോകനം, സീതാലയം പ്രൊജക്ടിന്റെ വാര്‍ഷിക അവലോകനം തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. വയോജന പ്രത്യേക പരിചരണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വയോജന സൗഹാര്‍ദ്ദ ശില്‍പശാല ജനുവരി 25 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും.വയോജനങ്ങള്‍ക്ക് സൗജന്യ രക്ത പരിശോധന, യോഗ പരിശീലനം, ബോധവല്‍കരണ പരിപാടി എന്നിവ നടത്തും. സദ്ഗമയ പ്രൊജക്ടിന്റെ വാര്‍ഷിക അവലോകനം ജനുവരി 26ന് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്ക് യോഗ പരിശീലനവും നാടക കളരിയും സംഘടിപ്പിക്കും. ചടങ്ങില്‍ മാനന്തവാടി സദ്ഗമയ യൂണിറ്റും റേഡിയോ മാറ്റൊലിയും ചേര്‍ന്ന്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. സീതാലയം പ്രൊജക്ടിന്റെ വാര്‍ഷിക അവലോകനം ജനുവരി 27ന് രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഗുണഭോക്താക്കളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും യോഗ പരിശീലനവും നടത്തും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *