April 20, 2026

റിപ്പബ്ലിക്ദിനാഘോഷം; മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കു റിപ്പബ്ലിക്ദിന പരേഡില്‍ തുറമുഖ വകുപ്പ് മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.10ന് ചടങ്ങുകള്‍ ആരംഭിക്കും. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നീ വിഭാഗങ്ങളുടെ 34 പ്ലാറ്റൂണുകള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കും. തുടര്‍ന്ന്‍ മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. സാംസ്‌കാരിക പരിപാടികളും സമ്മാന വിതരണവും നടക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരേഡ് കാണുവാനുള്ള സൗകര്യമുണ്ടായിരിക്കും.ഹരിതനിയമാവലി അനുസരിച്ചാണ് റിപ്പബ്ലിക് ദിനാഘോഷം നടത്തുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *