April 21, 2026

പ്രധാനമന്ത്രി ആവാസ് യോജന ഭവന വായ്പ.: ഫെഡറൽ ബാങ്ക് അട്ടിമറിക്കുന്നു: ബി.ജെ.പി.ബാങ്ക് മാനേജരെ ഉപരോധിച്ചു.

0
FB_IMG_1516706334208
By ന്യൂസ് വയനാട് ബ്യൂറോ
പ്രധാനമന്ത്രി ആവാസ് യോജന ഭവന വായ്പ. മാനന്തവാടി ഫെഡറൽ ബാങ്ക് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി.ബാങ്ക് മാനേജരെ ഉപരോധിച്ചു.ഉപരോധത്തെ തുടർന്ന് വായ്പ അനുവദിക്കുമെന്ന രേഖ മൂലമുള്ള ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.

മാനന്തവാടി ഫെഡറൽ ബാങ്കിൽ നിന്നും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഭവന വായ്പ അനുവദിക്കുമ്പോൾ പാലികേണ്ട നിയമത്തിന് പകരം ബാങ്കിന്റെ തന്നെ.ഹൗസിംങ്ങ് വായ്പ പദ്ധതി പ്രകാരമുള്ള നിയമാവലി പ്രകാരമുള്ള വായ്പ നൽകുന്ന ബാങ്ക് നിലപാടിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി.പ്രവർത്തകർ ബാങ്ക് മാനേജരെ ഉപരോധിച്ചത്.
ഉപരോധത്തെ തുടർന്ന് വായപ യഥാവിധി അനുവദിക്കുമെന്നുള്ള ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻകണിയാരം, കൂവുണ വിജയൻ ,ജി.കെ.മാധവൻ, വിൽഫ്രെഡ് ജോസ്, കെ.ജയേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *