June 14, 2026

യുത്ത് ലീഗ് തെരഞ്ഞെടുപ്പ് വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

0
IMG-20201202-WA0330.jpg
By ന്യൂസ് വയനാട് ബ്യൂറോ
.  .  
     വെള്ളമുണ്ട :ആസന്നമായ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ  udf സ്ഥാനാർത്ഥികളുടെ വിജയത്തിനായി യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് കെല്ലൂർ 5-ആം മൈലിൽ  തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ നിസാർ അഹമ്മദ് നിർവഹിച്ചു.  മുസ്ലിം ലീഗ് നേതാക്കളായ പി.കെ..അസ്മത്, എൻ.  മൊയ്‌ദുട്ടി, സലീം കേളോത്, മമ്മൂട്ടി, യൂത്ത് ലീഗ് നേതാക്കളായ സിദ്ദിഖ് ഇ.വി..അസീസ് വെള്ളമുണ്ട, സമദ് എൻ., റാഷിദ്‌, ഫൈസൽ, ഷറഫു, അബൂട്ടി, അയ്യുബ്, സി.എച്ച്. ബായ്, റാഫി മംഗലശ്ശേരി, റുമൈസ് കെല്ലൂർ എന്നിവർ സംബന്ധിച്ചു. തുടർന്ന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി,  കട്ടയാട് അവസാനിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *