നിയമനം നടക്കാത്ത റാങ്ക് ലിസ്റ്റുകൾ കാലാവധി നീട്ടി നൽകാതെ സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണന്ന് ഉമ്മൻ ചാണ്ടി.
കൽപ്പറ്റ :
സർക്കാർ നിയമനങ്ങളിൽ യുവജനങ്ങളെ അവഗണിക്കുന്നതിലും, വിവിധ വകുപ്പുകളിലെക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റസ് റാങ്ക് ലിസ്റ്റുകളിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിയമനങ്ങളിൽ പ്രതിഷേധിച്ച് വയനാട് എൽ.ജി.എസ് റാങ്ക് ഹോൾഡഴ്സ് നടത്തുന്ന റിലേ ഉപവാസ സമരത്തിന്റെ മൂന്നാം ദിനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
നിയമനം നടക്കാത്ത റാങ്ക് ലിസ്റ്റുകൾ കാലാവധി നീട്ടി നൽകാതെ സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ റാങ്ക് ലിസ്റ്റുകൾക്ക് പരമാവധി കാലാവധിയും, പരമാവധി നിയമനവും സർക്കാർ ഉറപ്പാക്കിയിരുന്നു. ഇനി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ റാങ്ക് ലിസ്റ്റുകളിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്താനുള്ള നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
നിയമന കുറവ് പരിഹരിക്കുന്നതിന് ഇടപ്പെടണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡസ് അദേഹത്തിന് നിവേദനം സമർപ്പിച്ചു. പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ സർക്കാർ നിലപാടുകൾ പരീക്ഷകൾക്കായി പഠിക്കുന്ന യുവജനങ്ങളുടെ ജോലി സാധ്യതകളെ പോലും ഇല്ലാതാക്കുന്നതാണ് എന്ന് റാങ്ക് ഹോൾഡസ് പറയുന്നു. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാൻ ആയില്ലെങ്കിൽ ജനുവരി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.





Leave a Reply