August 4, 2026

കേന്ദ്ര ആഭ്യന്തര മന്ത്രിയെ പ്രതിരോധ മന്ത്രിയാക്കി ഫ്ലക്സ് ബോർഡുകൾ

0
IMG-20210403-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര ആഭ്യന്തര മന്ത്രിയെ പ്രതിരോധ മന്ത്രിയാക്കി ഫ്ലക്സ് ബോർഡുകൾ

മീനങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ഇന്ന് വൈകിട്ടോടെ വയനാട് ജില്ലയിലെ മീനങ്ങാടിയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ പ്രതിരോധ മന്ത്രിയാക്കി ചിത്രീകരിച്ച് വയനാട്ടിലെ ബി.ജെ.പി വെട്ടിലായി. ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരില്‍ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച നൂറ്കണക്കിന് ഫ്‌ളക്‌സുകളിലാണ് അമിത്ഷായെ പ്രതിരോധ മന്ത്രിയാക്കി ചിത്രീകരിച്ചത്. എന്നാല്‍ പുറത്ത് നിന്നും പ്രിന്റടിച്ച് കൊണ്ടുവന്നതാണ് ഫ്‌ളക്‌സുകള്‍ എന്നും, പ്രിന്റിംഗില്‍ വന്ന കുഴപ്പമാണിതെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *