May 14, 2026

രാഹുല്‍ ഗാന്ധി നാളെ വെള്ളമുണ്ടയില്‍ പ്രചരണത്തിനെത്തും

0
1617447996410.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി:നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി എം പി നാളെ വെള്ളമുണ്ടയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ കണ്ണൂരില്‍ നിന്നും തിരുനെല്ലിയിലെത്തുന്ന രാഹുല്‍ ഗാന്ധി ക്ഷേത്രദര്‍ശനത്തിന് ശേഷം 11 മണിക്ക് വെള്ളമുണ്ടയിലെത്തും.വെള്ളമുണ്ട സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ യുഡിഎഫിന്റെ പ്രഗത്ഭരായ നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സി അബ്ദുല്‍ അഷ്‌റഫ്, പി കെ അസ്മത്,കെ എം അബ്ദുള്ള,മുസ്തഫ,കെ അബ്ദുള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *