May 14, 2026

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

0
By ന്യൂസ് വയനാട് ബ്യൂറോ
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയായി. അവസാനഘട്ട റാന്‍ഡമൈസേഷനില്‍ മാനന്തവാടി നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്ക് 18 ബാലറ്റ് യൂണിറ്റുകളും, 30 കണ്‍ട്രോള്‍ യൂണിറ്റുകളും, 25 വിവിപാറ്റുകളും അനുവദിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്ക് 20 ബാലറ്റ് യൂണിറ്റുകളും, 38 കണ്‍ട്രോള്‍ യൂണിറ്റുകളും, 9 വിവിപാറ്റുകളും, കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്ക് 20 ബാലറ്റ് യൂണിറ്റുകളും, 30 കണ്‍ട്രോള്‍ യൂണിറ്റുകളും, 21 വിവിപാറ്റുകളുമാണ് അനുവദിച്ചത്. 
ഇതോടെ മാനന്തവാടിയിലെ 299 പോളിംഗ് ബൂത്തുകളിലേക്ക് ആകെ അനുവദിച്ചത് 376 വീതം ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും, 395 വിവിപാറ്റുകളുമാണ്. സുല്‍ത്താന്‍ ബത്തേരിയിലെ 333 പോളിംഗ് ബൂത്തുകളിലേക്ക് ആകെ 417 വീതം ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും, 445 വിവിപാറ്റുകളും, കല്‍പ്പറ്റയിലെ 316 പോളിംഗ് ബൂത്തുകളിലേക്ക് ആകെ 395 വീതം ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും, 420 വിവിപാറ്റുകളുമാണ് അനുവദിച്ചത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. രവികുമാര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *