വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും യു എ പി എ ജനവിരുദ്ധ നിയമവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് മുന്നണികൾ നിലാപാട് വ്യക്തമാക്കണമെന്ന്


Ad
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും യു എ പി എ ജനവിരുദ്ധ നിയമവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് മുന്നണികൾ നിലാപാട് വ്യക്തമാക്കണമെന്ന്

കേരളത്തിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ സംബന്ധിച്ചും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന യു എ പി എ നിയമത്തെ സംബന്ധിച്ചും മുന്നണികൾ നിലപാട് വ്യക്തമാക്കണമെന്ന് വിവിധ പൗരാവകാശ – രാഷ്ടീയ സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു. പൗരാവകാശ കൂട്ടായ്മ -കേരളം എന്ന ബാനറിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സായാഹ്ന ധർണയുടെ ഭാഗമായി മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആവശ്യമുയർന്നത്. എട്ട് മാവോയിസ്റ്റുകളെ നിയമത്തിന്റെ മുന്നിൽ ഹാജറാക്കാതെ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് വെടിവെച്ചു കൊന്ന പോലീസ് സ്വയം ന്യായാധിപരായി ശിക്ഷ വിധിക്കുകയാണുണ്ടായത്.140 ലേറെ പേർക്കെതിരെ UAPA നിലനിർത്തുകയും അലനും താഹയും, വിജിത്ത് വിജയനും ഉൾപ്പെടെ നിരവധി പേർക്കെതിരെ UAPA ചുമത്തുകയും ചെയ്ത സർക്കാരുകളുടെ നിലപാടിനെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ ചോദ്യം ചെയ്യണമെന്നും, വ്യാജ ഏറ്റുമുട്ടൽ കൊലകൾ അവസാനിപ്പിക്കുകയും UAPA പിൻവലിക്കുകയും വേണമെന്നും സംസാരിച്ചവർ ആവശ്യപ്പെട്ടു.കെ.കരുണാകരന്റെ കാലത്തേക്കാൾ ഭീകരമായ പോലീസ് നരനായാട്ടാണ് പിണറായി വിജയന്റെ കാലത്ത് കേരളം കണ്ടതെന്നും മനുഷ്യാവകാശങ്ങളുടെയും അടിച്ചമർത്തലിന്റെയും കാര്യത്തിൽ കേരളത്തെ 50 വർഷം പിറകോട്ട് കൊണ്ടുപോയെന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് വർഗീസ് വട്ടേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.SDPI ജില്ല പ്രസിഡണ്ട് ടി.നാസർ, വെൽഫയർ പാർട്ടി മണ്ടലം പ്രസിഡണ്ട് സെയ്തു കുടുവ, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ പി.ജി ഹരി, പോരാട്ടം സംസ്ഥാന കൺവീനർ പി.പി.ഷാന്റോലാൽ, കെ. ചാത്തു തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *