കോവിഡ് പ്രതിരോധം; അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
കോവിഡ് പ്രതിരോധം;
അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ (ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍ ഒഴികെ) കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കുകയോ അല്ലായെങ്കില്‍ അതിര്‍ത്തിയിലെ ടെസ്റ്റിംഗ് സെന്ററില്‍ ടെസ്റ്റിന് വിധേയരാക്കുകയോ വേണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറീനില്‍ പ്രവേശിക്കണം.





Leave a Reply