May 2, 2026

ജീവകാരുണ്യവഴിയിൽ പുതിയ ചരിത്രം രചിച്ച് ഉദയ ഫുട്ബോളിന് സമാപനം: അന്നവും മരുന്നും പദ്ധതി നിർധർക്ക് സമാശ്വാമായി.

0
udaya-Final
By ന്യൂസ് വയനാട് ബ്യൂറോ

ഉല്‍സവഛായയില്‍ 15-ാമത് ഉദയ ഫുട്‌ബോള്‍ സമാപിച്ചു.
മാനന്തവാടി:
കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വളളിയൂര്‍ക്കാവില്‍ നടന്നുവന്ന  ഉദയ ഫുട്‌ബോളിന് ഉജ്ജ്വല സമാപനം. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും  അയല്‍ ജില്ലകളില്‍ നിന്നും  ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന  ആയിരകണക്കിനാളുകള്‍ വളളിയൂര്‍ക്കാവ് മൈതാനത്ത് നിറഞ്ഞപ്പോള്‍ വളളിയൂര്‍ക്കാവ് ഉത്സവത്തിനുമുമ്പുളള മറ്റൊരു ഉത്സവത്തിനാണ് വളളിയൂര്‍ക്കാവ് മൈതാനം സാക്ഷ്യം വഹിച്ചത്. 
     പ്രണവം വായനശാലയ്ക്കുവേണ്ടിയുളള തമ്പ്രാന്‍ ബോയ്‌സും, കൊയിലേരു ഉദയ വായനശാലയ്ക്കുവേണ്ടിയുളള ബ്രസീല്‍ ചേന്ദമംഗല്ലൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാ'ത്തില്‍ ഇരുടീമുകളും ഓരോഗോള്‍വീതം നേടി സമനിലപാലിച്ചു. തുടർന്ന്    ടൈബ്രേക്കറില്‍ 6-7 എ ക്രമത്തില്‍ ബ്രസീല്‍ ചേന്ദമംഗല്ലൂര്‍ ചാമ്പ്യന്‍മാരായി.
 മത്സരത്തിന്റെ ഇടവേളയില്‍ ജില്ലാ ആശുപത്രിക്ക് ഡയാലിസിസിനുളള ധനസഹായം  റിഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് ഫ്രാന്‍സിസ്, അരു ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറക്കല്‍ എിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .ടി.ഉഷാകുമാരിക്ക് കൈമാറി. ജീവകാരുണ്യ  പ്രവര്‍ത്തനത്തിന് കുവൈറ്റ്-മാനന്തവാടി അസോസിയേഷനും കൈകോര്‍ത്തു. അതോടൊപ്പം കിടപ്പിലായ രോഗികള്‍ ഉളള  85 കുടുംബങ്ങള്‍ക്ക് അന്നവും മരുന്നും  പദ്ധതിയിലൂടെ 1 മാസത്തേക്കുളള ഭക്ഷണകിറ്റുകള്‍, കറവപശു, 40 ചാക്ക് അരി, ശ്രവണ സഹായി, വാക്കിംഗ് സ്റ്റിക് തുടങ്ങിയ ജീവകാരുണ്യ പദ്ധതികളും ആയിരങ്ങളെ സാക്ഷിയാക്കി കൈമാറി. 
വിജയികള്‍ക്ക് വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സിസ്, മറിയം മൈക്കിള്‍ എിവരുടെ സ്മരണാര്‍ത്ഥം പ്രൈസ്മണിയും എവറോളിംഗ് ട്രോഫിയും നല്‍കി. ജൂനിയര്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ എം.എല്‍.എ. എം.വി.രാജന്‍മാസ്റ്ററുടെ സ്മരണാര്‍ത്ഥം വിജകളായ  സോക്കര്‍ ബോയ്‌സ്  കമ്മനയ്ക്കും, റണ്ണേഴ്‌സ് അപ്പായ  മഹാത്മ പഞ്ചാരക്കാല്ലിക്കും  ഷബീന വിനോദ് ട്രോഫികള്‍ കൈമാറി..സമാപന സമ്മേളനത്തില്‍ ടി. ഉഷാകുമാരി, പി.കെ. അസ്മത്ത്, ജോസഫ് ഫ്രാന്‍സിസ്, ജോണി അറയ്ക്കല്‍, ഫാ. ജോമോന്‍ കമ്മന, പി.ഷംസുദ്ധീന്‍, കടവത്ത് മുഹമ്മദ്, മഞ്ജുള അശോകന്‍, കമ്മന മോഹനന്‍, എ.എന്‍.നിഷാന്ത്, ബാബു ഫിലിപ്പ്, ഷബീന വിനോദ്, ഷാജി തോമസ്,, അലക്‌സ് കല്‍പ്പകവാടി, മുജീബ് കോടിയാടന്‍, ബ്രാന്‍ അലി, കുഞ്ഞാപ്പ വിന്‍സ്‌പോ'്,  ബഷീര്‍ ഗള്‍ഫ് കോര്‍ണര്‍,  എസ്.പി.കെ. കുഞ്ഞാപ്പ, ലിബിന്‍ കൊയിലേരി, ജിബിന്‍ മാമ്പളളി, ഷാജി മേമടം, ബിജു പയ്യംപളളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *