May 1, 2026

എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ സദസ്സ് മാനന്തവാടിയിൽ 25-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
പി.എൻ.പണിക്കർ ഫൗണ്ടേഷനും മാനന്തവാടി നഗരസഭയും സംയുക്തമായി 25 ന് ഞായറഴ്ച്ച ഉച്ചക്ക് 2മണിക്ക് മാനന്തവാടി ടൗൺ ഹാളിൽ വച്ച് എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ സദസ്സ് സംഘടിപ്പിക്കുന്നു. സദസ്സിൽ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പിന്റെ ഏറ്റവും നൂതന പദ്ധതിയായ മിഷൻ എക്കോ നെസ്റ്റ് ചെയർമാൻ ഡോ.അഫ്റോസ് അഹമ്മദ് ജനങ്ങളുമായി സംവദിക്കും.പരിസ്ഥിതി സംരക്ഷണത്തിലൂടെ അത്യആധുനിക ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ച് നാടിന്റെ സമഗ്ര വികസനം ലക്ഷ്യം വെയ്ക്കുന്ന ഈ പദ്ധതി ജനങ്ങളുമായി ആശയവിനിമയത്തിലൂടെ സമഗ്രമായ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന രീതിയിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. സദസ്സിൽ മാനന്തവാടി നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യഷൻ പി.ടി.ബിജു അദ്ധ്യഷത വഹിക്കും. പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ആമുഖ പ്രഭാഷണം നടത്തും.ചടങ്ങിൽ നഗരസഭയിലെ വിവിധ സ്ഥിരം സമിതി അദ്ധ്യഷൻമാർ കൗൺസിലർമർ സി.ഡി.എസ് ,കുടുംബശ്രീ പ്രവർത്തകർ മാനന്തവാടിയിലെ സമൂഹിക സംസ്കരിക പ്രവർത്തകർ ,കർഷകർ, ജൈവ വൈവിധ്യ മനേജ്മെന്റ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. മാനന്തവാടിയുടെ കഴ്ചപ്പാടുകൾ കേന്ദ്ര ശ്രദ്ധയിൽ എത്തിക്കുന്നതിനായി ഏവരെയും ഈ സദസ്സിലെക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *