May 1, 2026

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം: ജോയിന്റ് കൗൺസിൽ

0
IMG-20180322-WA0016
By ന്യൂസ് വയനാട് ബ്യൂറോ
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം
ജോയിന്റ് കൗൺസിൽ
മാനന്തവാടി: പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് എല്ലാ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും പെൻഷൻ പ്രായം 60 വയസ്സ് ആയി ഏകികരിക്കണമെന്നും ജോയിന്റ് കൗൺസിൽ മാനന്തവാടി മേഖലാസമ്മേളനം ആവശ്യപ്പെട്ടു ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.സി.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ജി. അഖിലേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.രാമകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ആർ.സിന്ധു, ജില്ലാ സെക്രട്ടറി വി.വി.ആന്റണി, വി.എൻ.മുരളിധരൻ,ടി.ഡി സുനിൽമോൻ,കെ. ഐ.പ്രേംജിത്ത്, കെ.വി.മനോജ്, പി.കെ.സുലൈമാൻ,സി.എസ് റെനീഷ്, ക്ഷണദാസ് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി വി.സജേഷ്( പ്രസിഡന്റ് സുലൈമാൻ പി.കെ.(സെക്രട്ടറി) റെനിഷ് സി.എസ് (ഖജാൻജി)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *