May 7, 2024

ഗതാഗത നിരോധനത്തിന്റെ 10 വർഷം; ജനകീയ പ്രതിഷേധം ഉയരും

0
Fb Img 1521740752876
മാനന്തവാടി ∙ മാനന്തവാടി മൈസൂരു റോഡിലെ രാത്രിയാത്രാ നിരോധന സമയം
വൈകിട്ട് ആറ് മുതൽ എന്നത് രാത്രി ഒൻപത് വരെ ആക്കി കുറക്കണമെന്ന
ആവശ്യമുയർത്തി ജനകീയ  പ്രതിഷേധം  ഉയർത്താൻഇത് സംബന്ധിച്ച് ചേർന്ന
അടിയന്തര യോഗത്തിൽ തീരുമാനം.    2008 ജൂൺ മാസത്തിൽ ഏർപ്പെടുത്തിയ
രാത്രിയാത്രാ നിരോധനത്തിനെതിരെ ഒറ്റെക്കെട്ടായ പ്രതിഷേധം ഉയരാത്തതാണ് സമയ
ദൈർഘ്യം കുറക്കുന്നതിന് പോലും കർണാടക അധികൃതർ തയ്യാറാകാത്തതിന് കാരണമെന്ന
സ്വയം വിമർശനവും യോഗത്തിൽ  ഉയർന്നു. പ്രക്ഷോഭത്തിന് മുന്നോടിയാായി ഏപ്രിൽ
ആദ്യവാരം സ്ഥലം എംഎൽഎയുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ
വിപുലമായ കൺവെൻഷൻ വിളിച്ച് ചേർക്കും. തുടർന്ന് കർണാടക കേരള
മുഖ്യമന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകും. ബാവലി റോഡിലെ
രാക്കുരുക്കിന്  അറുതി വരുത്താൻ മൈസൂരു,  ബംഗ്ളൂരു,  എന്നിവിടങ്ങളിൽ
രൂപീകരിച്ച അക്ഷൻ കമ്മിറ്റികളുടെ സഹകരണവും ഉറപ്പ് വരുത്തും.
    രാക്കുരുക്കഴിക്കാനായി നടത്തിയ  ജനകീയ യോഗത്തിൽ കടവത്ത് മുഹമ്മദ്
അധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ, പി.വി.എസ്. മൂസ, ഇ.ജെ. ബാബു, സണ്ണി ചാലിൽ,
എൻ.എ. ഫൗലാദ്, സൂപ്പി പള്ളിയിൽ, സി. കുഞ്ഞബ്ദുള്ള, പി.വി. മഹേഷ്, പി.വി.
പത്മനാഭൻ, കെ.എം.ഷിനോജ്, ബാബു ഫിലിപ്പ്, കെ. ജയേന്ദ്രൻ, ഐസക്ക്
മാനന്തവാടി, സിബി നെല്ലിച്ചുവട്ടിൽ, എ.വി. മാത്യു, എം.കെ. ഷിഹാബുദ്ദീൻ
തുടങ്ങിയവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *