പരുന്തന്റെയും ചണ്ണയുടെയും വീടുകളില്‍ വൈദ്യുതിയെത്തി
കല്‍പ്പറ്റ: കമ്പളക്കാട് പാലൂര്‍മഠം കോളനിയിലെ പരുന്തന്റെയും ചണ്ണയുടെയും വീടുകളില്‍ വൈദ്യുതിയെത്തി. പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഇരുവരുടെയും വീടുകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ വയറിംഗ് സൗജന്യമായി നടത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍. രവിചന്ദ്രന്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. കമ്പളക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.കെ. അഭിജിത്ത് പ്രസംഗിച്ചു.






Leave a Reply