April 27, 2026

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണം- അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20211209_121500.jpg
By ന്യൂസ് വയനാട് ബ്യൂറോ

 മേപ്പാടി:  മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ ജനകീയ യോഗം വിളിച്ച് ചേര്‍ത്തു. മൂന്ന് മാസം മുന്‍പ് കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് താഞ്ഞിലോട് പ്രദേശത്തുകാര്‍ റോഡ് ഉപരോധിക്കുകയും പിന്നീട് എം.എല്‍.എ ഇടപെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ വെച്ച് ജനകീയ യോഗം വിളിച്ചു ചേര്‍ക്കുകയും ഡി.എഫ്.ഒ, പോലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ആയതിന്റെ തുടര്‍ച്ചയായിട്ടാണ് എം.എല്‍.എ വീണ്ടും ജനകീയ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമായി വരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കുന്നമ്പറ്റയില്‍ സിദ്ധിഖ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ പകല്‍ സമയത്തും കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. അതുപോലെ കാട്ടുപന്നിയുടെയും, കുരങ്ങിന്റെയും ഉപദ്രവം കാരണം കര്‍ഷകരും പ്രയാസപ്പെടുകയാണ്. ഇത്തരം സാഹചര്യമാണ് നിലവിലുള്ളത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യമാണെന്നും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, നാട്ടുകാരുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്ഷാധികാരികളായും, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കണ്‍വീനറായും ജനകീയ കമ്മറ്റി രൂപീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *