April 25, 2026

വീട്ടുമുറ്റത്തുണ്ടായ കാറപകടത്തിൽ മരിച്ച രണ്ട് വയസ്സ്കാരൻ്റെ സംസ്കാരം ഇന്ന് നടക്കും

0
IMG_20211213_093853.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: 
ബന്ധുക്കളുടേയും നാട്ടുകാരുടേയും മനസ്സിൽ തീ കോരിയിട്ട 
കമ്മന കുഴികണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്ചര്യയുടേയും  (ഡെപുട്ടി ടൗൺ പ്ലാനർ പാലക്കാട് ) മകൻ  സ്വാത്വിയുടെ സംസ്കാരം ഇന്ന് നടക്കും.
  കമ്മന 
കുഴിക്കണ്ടത്തിൽ രഞ്ജിത്തിൻ്റെയും   ഐശ്വര്യയുടെയും ഇളയ  മകനാണ് മരിച്ചത്.
മരിച്ച കുട്ടിയുടെ ജ്യേഷ്ഠനും   അപകടത്തിൽ കൈക്ക്  പരിക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചു. മൂത്ത കുട്ടിക്ക് പ്രാഥമീക  ചികിത്സ നൽകി വീട്ടിലേക്ക്  വിട്ടയച്ചു.
 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.  രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക്  പോകാനായി  കാറെടുത്തതായിരുന്നു. ഇതിനിടെ ഡോർ തുറന്ന് കുട്ടി തെറിച്ച് വീണാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *