April 26, 2026

ക്രിസ്മസ് സ്പെഷ്യൽ – വട്ടയപ്പം

0
IMG_20211223_072902.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ദീപാ ഷാജി പുൽപ്പള്ളി
 ചേരുവകൾ 
 അരി മാവ് – 2 കപ്പ്.
 തേങ്ങ ചുരണ്ടിയത് – 1 കപ്പ്.
വേവിച്ച അരി ( ചോറ്)-2   ടേബിൾസ്പൂൺ.
 പഞ്ചസാര -1/2  കപ്പ്.
ഏലയ്ക്കാപ്പൊടി -1 ടീസ്പൂൺ.
 യീസ്റ്റ് – 1 ടീസ്പൂൺ.
 പഞ്ചസാര -1  ടീസ്പൂൺ.
ഉപ്പ് – 1 നുള്ള്.
 ചൂടുവെള്ളം- 1/4  ഗ്ലാസ്‌ ( യീസ്റ്റ് കുതിർത്തുവയ്ക്കാൻ ).
 ഉണക്കമുന്തിരി, ചെറി –  കുറച്ച് (അലങ്കരിക്കാൻ ).
 തയ്യാറാക്കുന്ന വിധം.
 അരിമാവ്, തേങ്ങചിരണ്ടിയത്, വേവിച്ച അരി (ചോറ് ) എന്നിവ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് വയ്ക്കുക.
1/4 ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് യീ    സ്റ്റും, 1 ടീസ്പൂൺ പഞ്ചസാരയും ചേർക്കുക.
മിക്സിയിൽ അരച്ച് വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ഇത് ചേർത്ത് നന്നായി ഇളക്കി 2-  മുതൽ 3-  മണിക്കൂർ വരെ മാറ്റി വയ്ക്കുക.
 മൂന്നു മണിക്കൂറിനു ശേഷം പഞ്ചസാര,  ഏലം പൊടി,  ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
 ഒരു കേക്ക് ടിന്നിൽ / ഇഡലി ചെമ്പിൽ നുള്ളിൽ വെക്കാൻ പറ്റുന്ന പാത്രത്തിൽ, അൽപ്പം നെയ്യ് / എണ്ണ പുരട്ടി അതിൽ വട്ടയപ്പ മിക്സ് ഒഴിക്കുക.
 മുകളിൽ കുറച്ച് ഉണക്കമുന്തിരി, ചെറി വിതറി, 20 – 25 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.
 ക്രിസ്മസ് പലഹാരങ്ങളിൽ പ്രധാനപ്പെട്ട വട്ടയപ്പം ഇങ്ങനെ തയ്യാറാക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *