ഇതര സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയുന്ന മലയാളികളെ സർക്കാർ പ്രവാസികളായി കാണണം;യു.എഫ് .പി.എ
കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയുന്ന മലയാളികളെ കേരള സർക്കാർ പ്രവാസികളായി കണക്കാക്കണമെന്ന് യു.എഫ് .പി.എ ( യുണൈറ്റഡ് ഫാർമേഴ്സ് & പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ) പ്രഥമ ദേശീയ വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു .
വയനാട്ടുകാരടക്കം നിരവധി മലയാളികളാണ് ബീച്ചനഹള്ളിയിൽ ചേർന്ന യു.എഫ്.പി.എ സമ്മേളനത്തിൽ പങ്കെടുത്തത്.
കേരളം, കർണാടക, തമിഴ്നാട്, ഗോവ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ, പച്ചക്കറി കൃഷികൾ നടത്തുന്നുണ്ട് .
ഇവരെ അതാത് സംസ്ഥാന സർക്കാരുകൾ പാട്ട കർഷകരാണ് കാണുന്നത്.
കൃഷിക്കാരുടെ ഗണത്തിൽ ഉൾപ്പെടുത്താത്തതിനാൽ കർഷകർക്കുള്ള ആനുകൂല്യങ്ങളും, ഇൻഷുറൻസ് പരിരക്ഷയും പാട്ട കൃഷിക്കാർക്ക് ലഭിക്കുന്നില്ല.
പ്രകൃതിക്ഷോഭത്തിലും, മറ്റുമുള്ള കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഭൂവുടമയ്ക്കാണ് ലഭിക്കുന്നത്.
കേരളത്തിലെയും, ഇതര സംസ്ഥാനത്തിൽപെട്ട കൃഷിക്കാരും കോവിഡ് കാലം മുതൽ ദുരിതത്തിലാണ്.
ഇഞ്ചി, വാഴ കൃഷിക്കാർക്ക് ഉൽപ്പാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ല.
പച്ചക്കറികൾ ചിലതെങ്കിലും വില കൂടിയെങ്കിലും, ഇഞ്ചിയും – നേന്ത്രക്കായയുടെയും വില കുറയുകയാണ് ചെയ്തത്.
കൃഷി ഇതരസംസ്ഥാനങ്ങളിൽ ആയതിനാൽ പാട്ട കൃഷിക്കാർക്ക് കേരള സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നില്ല.
അതിനാൽ പാട്ട കൃഷിക്കാരെ പ്രവാസികളായി അംഗീകരിക്കുന്നത് പ്രവാസി സമൂഹത്തിനുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉതകും.
ഇത് പ്രതിസന്ധികളെ നേരിടുന്നത്തിന് കർഷകർക്ക് ഒരു ആശ്വാസവും ആകും.
കേരളത്തിലുള്ള കർഷകർ കർണാടകയിൽ മാത്രം പ്രതിവർഷം 12000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.
ഓരോ വർഷവും അഞ്ച് ലക്ഷം തൊഴിൽദിനങ്ങളാ ണ് സൃഷ്ടിക്കുന്നത്.
പാട്ട കൃഷിക്കാരുടെ നിക്ഷേപമാണ് കഴിഞ്ഞ രണ്ട് ദശകങ്ങൾ ക്കിടെ കർണാടകയിലെ ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്തിയത്.
എങ്കിലും പാട്ട കൃഷിക്കാരെ നിക്ഷേപകരായും കർണാടക സർക്കാർ അംഗീകരിക്കുന്നില്ല.
ഈ വേളയിൽ വയനാട് ജില്ലയിൽ നിന്നും നിരവധി കർഷകരാണ് അവിടെ പാട്ടകൃഷി ചെയ്യുന്നത്.
മറ്റ് സംസ്ഥാനങ്ങളിലും വ്യത്യസ്തമല്ല സ്ഥിതി.
നിലവിൽ ആർ. ടി. പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പ്രവേശനം നിഷേധിച്ചതും വഴി കർണാടക സർക്കാർ കർഷകരെ ബുദ്ധിമുട്ടുകയാണ്.
പാട്ട കൃഷിക്കാരെ കർഷകരായും, നിക്ഷേപകരായും അംഗീകരിക്കുന്നതിനും, വിവിധ സംസ്ഥാന സർക്കാരുകൾക്കും നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു.
ഭാരവാഹികളായി സാബു കണക്കാപള്ളിയിൽ പുൽപ്പള്ളി (ചെയർമാൻ ), ബേബി പെരുംകുഴി ഏച്ചോം (വൈസ് ചെയർമാൻ ), എഡിസൺ തോമസ് ബത്തേരി (ജനറൽ കൺവീനർ ), അജി കുര്യൻ കമ്പളക്കാട് ( ജോയിന്റ് കൺവീനർ), ഹുസൈൻ പടിഞ്ഞാറത്തറ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ 43 – അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
സമാപനസമ്മേളനത്തിൽ ചെയർമാൻ.സാബു കണക്കാപറമ്പിൽ പുൽപ്പള്ളി അധ്യക്ഷനായി.
വയനാട്ടിൽ നിന്നുള്ള എം.എൽ.എ.മാരായ ടി .സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എം. എൽ. എ, ഓ.ആർ കേളു, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : സംഷാദ് മരക്കാർ, കർണാടക മുൻമന്ത്രി എം ശിവണ്ണ, വയനാട് ജില്ലാ പഞ്ചായത്തഗം അമൽ ജോയ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്.കെ. ഇ വിനയൻ എന്നിവരും സംസാരിച്ചു.
Leave a Reply