April 26, 2026

വിദ്യാർത്ഥികൾക്ക് ഗോൾഡൻ സ്റ്റാർ ക്ലബ് അംഗത്വം നൽകി ആദരിച്ചു

0
IMG_20211223_073138.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. സ്കൂളിലെ ഒന്നാം വർഷ പരീക്ഷാഫലം വന്നപ്പോൾ 95 ശതമാനം മാർക്ക് ലഭിച്ച 93 വിദ്യാർത്ഥികൾക്ക് ഗോൾഡൻ സ്റ്റാർ ക്ലബ് അംഗത്വം നൽകി ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം എൽ എ
അഡ്വ.ടി.സിദ്ദീഖ് നിർവഹിച്ചു. .മുഴുവൻ മാർക്കും നേടിയ നാല് വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കവും മറ്റുള്ളവർക്കുള്ള മൊമെന്റൊയും വിതരണം ചെയ്തു.
വിദ്യാഭ്യാസ വിചക്ഷണനും, കെ.എ എസ് റാങ്ക് ഹോൾഡറും അധ്യാപകനുമായ എ.വി.മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ജെ.എൻ.യു വിൽ ഇംഗ്ലീഷ് വിഭാഗം പി.എച്ച്.ഡി സ്കോളർ കൂടിയായ സുൽത്താന നസ്‌റിൻ കുട്ടികളുമായി സംവദിച്ചു. പി ടി എ പ്രസിഡന്റ് നാസർ കാതിരി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ അൻവർ ഗൗസ്, സ്കൂൾ കൺവീനർ പുനത്തിൽ അബ്ദുൽ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എം നാസർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ താജ് മൻസൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ അയൂബ് ടി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *