April 26, 2026

‘ ഗതിവേഗംമറിയുന്ന യാത്ര ‘; പുസ്തകം പ്രകാശനം ചെയ്തു

0
IMG_20211226_150952.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :

അതിരാറ്റുകുന്ന് അരുണ പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽ കവി പി.ജി വിജയന്റെ ' ഗതിവേഗംമറിയുന്ന യാത്ര ' കവിതാസമാഹാരം പ്രശസ്ത കവിയും, ഗാനരചയിതാവുമായ പി.കെ ഗോപി പ്രകാശനം നിർവഹിച്ചു.
 സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി : പി.കെ സത്താർ യോഗം ഉദ്ഘാടനം ചെയ്തു.
ഡയറ്റ് മുൻ അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ കെ കെ സുരേന്ദ്രൻ, പുൽപ്പള്ളി ഡി.എഡ് കോളേജ് പ്രിൻസിപ്പൽ റെജി, വാർഡ് മെമ്പർ  സ്മിത സജി, അനിൽ കുറിച്ചിപറ്റ (നീർമാതളം ബുക്സ് ), പി. ജി രാജൻ (വൈസ് താലൂക്ക് ലൈബ്രറി കൗൺസിൽ, ബത്തേരി), എം.എം ദിവാകരൻ (യുവപ്രതിഭ, കേണിച്ചിറ), എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 ലൈബ്രറി പ്രസിഡന്റ്പി.കെ ജിഗിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ് ബാബു സ്വാഗതം ആശംസിച്ചു.ഇ.കെ ബൈജു നന്ദി രേഖപ്പെടുത്തി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *