ഹരിത ഓഫീസര്‍മാര്‍ക്ക് ദ്വിദിന ശില്പശാല
ജില്ലയിലെ മുഴുവന്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഹരിത നിയമാവലി
നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഹരിത ഓഫീസര്‍മാര്‍ക്കുളള ദ്വിദിന
ശില്പശാല ഏപ്രില്‍ 24,25 തീയതികളില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന്
സമീപമുള്ള ആലക്കല്‍ റസിഡന്‍സിയില്‍ നടക്കും. വയനാട് ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി.ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്
തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഹരിത ഓഡിറ്റിംഗും, വിദഗ്ധരുടെ ക്ലാസ്സും,
പ്രവര്‍ത്തന ആസൂത്രണവും സംഘടിപ്പിക്കും. ജില്ലയിലെ സ്ഥാപനങ്ങളും വലുതും
ചെറുതമായ വിവിധ പരിപാടികളും ഹരിത നിയമാവലി പാലിച്ച് സംഘടിപ്പിക്കുക എന്ന
ഉദ്ദേശത്തോടെയാണ് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന് ശില്പശാല
സംഘടിപ്പിക്കുന്നത്.




Leave a Reply