August 6, 2026

ചുരം ഒൻപതാം വളവിന് സമീപത്ത് നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി

0
IMG_20220201_200838.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി : ചുരം ഒൻപതാം വളവിന്  സമീപത്തു നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് ബൈക്ക് ചുരം സംരക്ഷണ സമിതിയുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മായനാട് സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നും 20 ദിവസം മുൻപ് മോഷണം പോയ  ബൈക്കാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച പരാതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിലനിൽക്കുന്നുണ്ട്.അടിവാരം പോലീസും ചുരം സംരക്ഷണ പ്രവർത്തകരും ബൈക്ക്  അടിവാരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ തന്നെ ബൈക്ക് ഉടമയ്ക്ക് കൈമാറും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *