കൽപ്പറ്റയിലെ അംഗൺവാടികൾ സ്മാർട്ടാകുന്നു; 5 അംഗൺവാടികൾ സ്മാർട്ടായി
കൽപ്പറ്റ: അംഗൺവാടികൾക്ക് അടിമുടി മാറ്റം വരുത്തി കൽപ്പറ്റ മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി 5 അംഗൺവാടികളാണ് സ്മാർട്ടാക്കിയിരിക്കുന്നത്. ശിശു സൗഹൃദ അംഗൺവാടികളോടൊപ്പം കുട്ടികളെ പരമാവധി ആകർഷിപ്പിക്കുകയും വിരസത മാറ്റുകയുമാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരിക്കാനും കളിക്കാനും പഠിക്കാനും ചിത്രം വരക്കാനും കളർ ചെയ്യാനും പാട്ട് പാടാനും കേൾ ക്കാനും ഭക്ഷണം കഴിക്കാനും എല്ലാറ്റിനുമുള്ള സൗകര്യങ്ങൾ സ്മാർട്ട് അംഗനവാടികളിൽ ഒരുക്കിയിട്ടുണ്ട്.
അകത്തും പുറത്തും ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ , വിശാലമായ ഹാൾ , വിവിധയിനം കളിപ്പാട്ടങ്ങളും ചിത്രം വരക്കാനും കളർ നൽകാനുള്ള പരിശീലന സൗകര്യങ്ങളും ഹോം തീയറ്ററും സ്മാർട്ട് അംഗൺ വാടികളിൽ സജ്ജമാക്കിയിട്ടുണ്ട്. നിലത്ത് മാറ്റ് വിരിച്ചതോടെ കുട്ടികൾക്ക് ആടിപാടാൻ സൗകര്യമായി.
ഒരു അംഗൺവാടിക്ക് ഒരു ലക്ഷം വീതം അഞ്ച് ലക്ഷം രൂപയാണ് സ്മാർട്ട് അംഗൺവാടി പദ്ധതിക്കായി മുനിസിപ്പാലിറ്റി ചെലവാക്കിയത്. തുറക്കോട്ട് കുന്ന്, എമിലി, ഗ്രാമത്ത്വയൽ, പുത്തൂർവയൽ,,ഓണിവയൽ എന്നിവിടങ്ങളിലെ അംഗൺവാടികളാണ് സ്മാർട്ടാക്കിയത്. സ്മാർട്ട് അംഗൺ വാടികളുടെ ഉദ്ഘാടനം എമിലിയില്‍ ഫെബ്രുവരി 10 വ്യാഴാഴ്ച 12 മണിക്ക് നടക്കും.
ആദ്യഘട്ടത്തിൽ 5 അംഗൺ വാടികളാണ് സ്മാർട്ടാക്കിയത്. ഘട്ടംഘട്ടമായി അവശേഷിക്കുന്ന 21 അംഗനവാടികളും സ്മാർട്ടാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.






Leave a Reply