July 14, 2026

ലോക് ഡൗണിൽ സന്നദ്ധ പ്രവർത്തനവുമായി വീട്ടിമൂല കൈരളി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

0
IMG_20220206_141509.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച നടന്ന പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലീനിക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് വീട്ടിമൂല കൈരളി ആർട്സ് ആന്റ് സ്പോർട്ട് ക്ലബ്ബ് മാതൃകയായി. സർക്കാർ ജീവനക്കാരടക്കമുള്ള ക്ലബ്ബിന്റെ 10 ഓളം സന്നദ്ധ പ്രവർത്തകർ കാര്യണ്യ വോളന്റിയേഴ്സിനൊപ്പം പങ്കെടുത്ത് കല്ലും മണലുമടക്കമുള്ള നിർമ്മാണ സാമഗ്രികൾ ചുമന്ന് മുകളിലെത്തിക്കുകയായിരുന്നു. ക്ലബ്ബ് ഭാരവഹികളായ വി എം മനോജ്, എം.ആർ നിഥിൻ , പി.എസ്.ബിജു, ടോണി, അഭിജിത്, ഡിജോ വർഗീസ്, തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ്ബ് ഭാരവഹികളെ പുൽപ്പള്ളി കാരുണ്യ ഭാരവഹികൾ അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *