എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനം
എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ബി.ആര്.
സിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ഏപ്രില്‍ 25 മുതല്‍
അവധിക്കാല അധ്യാപക പരിശീലനം നടത്തുന്നു. ആദ്യ ഘട്ട പരിശീലനത്തില്‍ എല്‍ പി
വിഭാഗം അധ്യാപകര്‍ക്ക് കാപ്പിസെറ്റ് ഗവ.ഹൈസ്കൂള്‍, കോളിയാടിമാര് ബസേലിയോസ്
യു പി സ്കൂള്‍ എന്നിവിടങ്ങളിലും യു.പി വിഭാഗം അധ്യാപകര്‍ക്കും എല്‍.പി ഇംഗ്ലീഷ്
അധ്യാപകര്‍ക്കും (ഹലോഇംഗ്ലീഷ്) ബത്തേരി അസംപ്ഷന്‍ യു.പി സ്കൂളിലുമാണ്
പരിശീലനം. യു പി വിഭാഗം അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷാവിഷയങ്ങള്‍
പനമരം ഗവ. എല്‍ പി സ്കൂളില്‍ നടക്കും.





Leave a Reply