കുറുവ ദ്വീപിൽ സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിന് ഐ ഡി കാർഡ് ഏർപ്പെടുത്തിയത് മാനന്തവാടി എം.എൽ.എ.ചെയർമാനയ കുറുവ ഡി.എം.സി.യാണന്നും ഇത് പിൻവലിക്കണമെന്നും എ.ഐവൈഎഫ് .
തിരിച്ചറിയൽ രേഖ :കുറുവ ഡിഎംസിയുടെ, തിരുമാനം പിൻവലിക്കണം എ.ഐ.വൈ എഫ്.
മാനന്തവാടി: കുറുവ ദ്വീപിൽ സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിന് ഐ ഡി കാർഡ് ഏർപ്പെടുത്തിയത് മാനന്തവാടി എം.എൽ.എ.ചെയർമാനയ കുറുവ ഡിഎംസിയാണന്നും ഇത് പിൻവലിക്കണമെന്നും എ.ഐവൈഎഫ് മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.എംഎൽഎ അറിയതെയാണ് ഇത്തരം തിരുമാനം എടുത്തതെങ്കിൽ അത്തരം തിരുമാനം പിൻവലിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.ചെയർമാനയ എം എൽ എയക്കാണ് ഐഡി കാർഡ് ഏർപ്പെടുത്തിയതിന്റെ ഉത്തരവദിത്വം. വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന് സഞ്ചാരികൾക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുക്കുവാൻ കഴിയും കുറുവ ഡിഎംസി ടോക്കൺ സംവിധാനം പിൻവലിച്ച് സഞ്ചാരികൾക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്നും കുറുവ ദ്വിപിനെയും പരിസ്ഥിതിയെയും സംരക്ഷിച്ച് മാത്രമേ ടുറിസം അനുവദിക്കവു വെന്നും പ്രദേശത്തെ അനധികൃത നിർമ്മണങ്ങൾ നടത്തുന്നതിന് ഭരണകക്ഷിയിലെ ചിലർ കുട്ടു നിൽക്കുന്നതായും യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഡിസംബർ 16 മുതൽ വളരെ നല്ല രീതിയിൽ നിയന്ത്രണ വിധേയമായി സഞ്ചാരികൾക്ക് ദ്വീപിൽ പ്രവേശിച്ച് തിരിച്ചു പോകുവാൻ കഴിയുന്നുണ്ട്. ഇതിനെ തകർക്കാൻ ചില കച്ചവടക്കർക്ക് വേണ്ടി ഭരണകക്ഷിയിലെ ചില നേതാക്കൾ ഇടപ്പെടുകയാണന്നും യോഗം കുറ്റപ്പെടുത്തി.വയനാട് ഡിടിപിസിയിൽ നടക്കുന്ന അഴിമതിക്ക് ഇത്തരക്കാർ കൂട്ട് നിൽക്കുന്നതായും കുറുവ ഡിഎംസിയിലെ നിലവിലുള്ള മാനേജർ മുമ്പ് അഴിമതിയെ തുടർന്ന് നടപടി നേരിട്ട് സ്ഥലമാറ്റിയാളണ്. അയാളെതന്നെ വീണ്ടും കുറുവയിൽ നിയമ്മിച്ചതിന്റെ പിന്നിൽ ക്രമകേട് നടന്നതായും ഇത് പുനപരിശോധിക്കണമെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രലാത്തിന്റെ അനുമതിയില്ലത്ത ടൂറിസം കേന്ദ്രമാണ് കുറുവ ഇക്കോ ടൂറിസം.
ഇതിന് അനുമതി നേടിയെടുക്കൻ ശ്രമിക്കതെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ചില തൽപരകക്ഷികളുടെ ഇടപെടൽ അനുവദിക്കൻ പാടില്ലന്നും കുറുവ ദ്വീപ് സംബന്ധിച്ച കേസ് കേരള ഹൈകോടതിയുടെ പരിഗണനയിലാന്നും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നമെന്നും എ ഐവൈഎഫ് ആവശ്യപ്പെട്ടു. യോഗത്തിൽ രജിത്ത്കുമാ കമ്മന അധ്യക്ഷത വഹിച്ചു. മഹേഷ് പനമരം, അലക്സ് ജോസ്, അജേഷ്, ബക്കാസ് എരുമതെരുവ്, ഷിജു കൊ മ്മയാട്, റിയാസ് തിരുവാൾ എന്നിവർ പ്രസംഗിച്ചു.





Leave a Reply