August 6, 2026

വയനാട് ജില്ലാക്ഷീരസംഗമം ലോഗോ പ്രകാശനം ചെയ്തു

0
IMG_20220209_181816.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാർച്ച് ആദ്യ വാരം മാനന്തവാടിയിൽ വെച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ഉഷാദേവിക്ക് നൽകി യാണ് പ്രകാശനം ചെയ്തത്. കൊയിലേരി സ്വദേശിയും മാനന്തവാടി ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ കുമാരി ആർദ്ര ജി നായരാണ് ലോഗോ  തയ്യാറാക്കിയത്. ചടങ്ങിൽ മിൽമചെയർമാൻ കെ എസ് മണി, മിൽമ സീനിയർ മാനേജർകെ.സി ജയിംസ്, എം ആർ ഡി എഫ്സി .ഇ.ഒ ജോർജ്കുട്ടി ജേക്കബ്,
ജില്ലാഅസി. ഡയറക്ടർ  വിധുവർക്കിഎന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി ഡി ഇ ഒ  വി.കെ നിഷാദ് സ്വാഗതവും  എം എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *