September 17, 2026

ഓൺലൈൻ വഴിയുള്ള വ്യാപാര ലൈസൻസ് വിതരണം; ബോധവൽക്കരണ ക്യാമ്പ് നടത്തി

0
IMG_20220209_180159.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഓൺലൈൻ വഴിയുള്ള വ്യാപാര ലൈസൻസ് വിതരണം സുഗമമാക്കാൻ വ്യാപാരഭവനിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി. മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ കെ സജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ് രമ്യ, ടെക്നിക്കൽ ഓഫീസർമാരായ കെ ശ്രീജിത്, പി.ടി സ്വരൂപ് എന്നിവർ ക്ലാസെടുത്തു, മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടരി പി.വി മഹേഷ്, ട്രഷറർ എൻ പി ഷിബി, വൈസ് പ്രസിഡൻ്റുമാരായ എൻ വി .അനിൽകുമാർ, സി.കെ സുജിത്, ജോൺസൺ, ഷാനു,എന്നിവർ നേതൃത്വം നൽകി
മാലിന്യ നിർമ്മാർജനം, പ്ളാസ്റ്റിക് ഒഴിവാക്കൽ എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *