തോണിച്ചാൽ മലക്കാരി ക്ഷേത്രം ഉത്സവം ഫെബ്രുവരി 14 ,15 തീയ്യതികളിൽ
മാനന്തവാടി:
ജില്ലയിലെ പ്രസിദ്ധമായ തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രം തിറ മഹോത്സം 14, 15 തീയ്യതികളിലായി നടക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിഷ്കർഷിച്ചിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിറ മഹോത്സവം നടത്തുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 14 ന് രാവിലെ 5 മണിക്ക് കഴകം ഉണർത്തലും വേലയും നടക്കും 6 മണിക്ക് കൊടിയേറ്റം നടക്കും വൈകീട്ട് 3 മണിക്ക് മലയിൽ നിന്നും എഴുന്നള്ളത്തും 6.30 ന് ദീപാരാധനയും ഭണ്ഡാരം എഴുന്നള്ളത്തും നടക്കും. ഫെബ്രുവരി 15 ന് പുലർച്ചെ 3 മണിക്ക് കുംഭം എഴുന്നള്ളത്ത് നടക്കും. രാവിലെ 8 മണിക്ക് ദേവി ദേവന്മാരുടെ വെള്ളാട്ടുകൾ നടക്കും. തുടർന്ന് പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളൻ, പുള്ളിയാരതൻ, തിറകളും കഴകത്തേക്ക് കുംഭം എഴുന്നള്ളത്തും വൈകീട്ട് 4 മണിക്ക് പ്രധാന തിറയായ മലക്കാരി തിറയും നടക്കും. മലക്കാരി തിറക്ക് ശേഷം കാളിയാരതൻ, വേട്ടക്കാളൻ, അതിരാളൻ, മുത്തപ്പൻ തിറകളും നടക്കും. ഫെബ്രുവരി 16 ന് രാവിലെ മലയിലേക്കും ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിലേയ്ക്കും മടക്കി എഴുന്നള്ളത്തും നടക്കുന്നതോടെ ഈ വർഷത്തെ തിറ മഹോത്സവം സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു വാർത്താസമ്മേളനത്തിൽ അഖിൽ പ്രേം സി, ഒ.കെ.പ്രേംജിത്ത്, പി.എം. മഹേഷ്, കെ.വി.രാധാകൃഷ്ണൻ, വി.ജി.തുളസിദാസ്, പി.ജി. അനൂപ്, പി.വി. വിവേക് തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply