മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് തീപിടിച്ച് വയോധികൻ മരിച്ചു
പിലാക്കാവ്: രാത്രി കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് തീപിടിച്ച് വയോധികൻ മരിച്ചു . പിലാക്കാവ് ജെസ്സി മീഞ്ച കൃഷ്ണന്‍ (70) ആണ് മരിച്ചത്. ഇദ്ദേഹം വീട്ടില്‍ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനോട് ചേര്‍ന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച സ്വെറ്ററും, കമ്പിളിയും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മക്കള്‍: ഉഷ (മടിക്കേരി), പരേതനായ അനില്‍.






Leave a Reply