June 23, 2026

ആദിവാസി മേഖലയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണവുമായി രംഗത്തിറങ്ങുമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം

0
IMG_20220221_172726.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : എസ്.സി-എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് സെൽ ബി പുന:സ്ഥാപിക്കുക, സ്പെഷ്യൽ  റിക്രൂട്ട്മെൻ്റ് നടപടികൾ ത്വരിതപ്പെടുത്തുക, അഭ്യസ്ഥ വിദ്യരായ ആദിവാസി യുവതി – യുവാക്കൾക്ക് ജോലി നൽകുക, കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനം ആദിവാസികൾക്ക് മാത്രം നൽകുക, ആദിവാസികളാടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.ആർ.പൊതയൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടി .ഡി .ഒ.ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് ചെയർമാൻ എം.കെ.ശിവരാമൻ
പറഞ്ഞു.
  ആദിവാസി ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസറായി മദ്യവും മയക്കുമരുന്നും മാറുമ്പോൾ ആദിവാസികളിൽ ബോധവത്ക്കരണം നടത്തേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയായി മാറുന്നു. മദ്യത്തിൻ്റെ മയക്കുമരുന്നിൻ്റെ പിടിയിൽ നിന്നും ആദിവാസി യുവതലമുറയെ മോചിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളിൽ ഇടപെടും. അതിനായി ജനമൈത്രി എക്സൈസ്, പോലീസ് സംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകും. ആദിവാസി പ്രശ്നങ്ങളിൽ പട്ടികവർഗ്ഗ വികസന വകുപ്പ് സ്വീകരിക്കുന്ന നിസംഗഭാവം വെടിഞ്ഞ് ആദിവാസി ക്ഷേമം ഗുണഭോക്താക്കളിൽ എത്തണം. അത് വിദ്യാഭ്യാസ പരമായും, തൊഴിലായും, ജോലിയായും, മറ്റ് ഭൗതിക സാഹചര്യങ്ങളിൽ വികസനമായും ആദിവാസികൾക്ക് ലഭ്യമാക്കാൻ തയ്യാറാവണം.
   ആദിവാസി നേതാവ് സി.കെ.മാധവൻ സമരം ഉദ്ഘാടനം ചെയ്തു. വി.എസ്. ജയാനന്ദൻ ,ഓ.സി. കൃഷ്ണൻ, കെ.ആർ.ബാലൻ, ലക്ഷ്മണൻ മൊക്കൂൽ, ബാലൻ വാളത്തോട്ടം, ശശി ആവയൽ, രവി മന്നത്ത്, സാജൻ വെള്ളിത്തോട്
എന്നിവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *