മരം കയറ്റ് തൊഴിലാളി സമരം ഒത്തു തീർപ്പായി
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ മരം കയറ്റൽ തൊഴിലാളികൾ കൂലി വർദ്ധനവിനായി സമരത്തിലായിരുന്ന
മരം കയറ്റ് തൊഴിലാളി സമരം ഇന്ന് നടന്ന ചർച്ചയിൽ ഒത്തു തീർപ്പായി.
ഇന്ന് കാട്ടിക്കുളത്ത് വെച്ച് ടിപ്പർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ ആറ് ശതമാനം വർദ്ധനവ്
നൽകാൻ ടിപ്പർ അസോസിയേഷൻ
തയ്യാറായ സാഹചര്യത്തിൽ
സമരം പിൻവലിച്ചു.
ചർച്ചയിൽ കൺവീനർ ടി.സി.ജോസഫ് , വിവിധ യൂണിയൻ നേതാക്കളായ വി.ജി ജോയി,
സി. കുഞ്ഞബ്ദുള്ള, ടി.എ. റജി, കെ.എസ് ജീവൻ, കെ സി . ജോൺ അസോസിയേഷൻ, ഭാരവാഹികളായ സി.കെ. ജനാർദനൻ , കെ.എച്ച്. സലീം, സി. പ്രസാദ് , പി.കെ. ഏലീയാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.






Leave a Reply