June 23, 2026

എഴുത്ത് ഒരു സമരവും പ്രതിരോധവുമാണ് ; ജാനമ്മ കുഞ്ഞുണ്ണി

0
IMG_20220223_084437.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ: സമകാലിക കാലഘട്ടത്തില്‍ എഴുത്തും സാഹിത്യവും കൂടുതല്‍ ഉത്തരവാദിത്വവും ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിക്കണമെന്ന് ജാനമ്മ കുഞ്ഞുണ്ണി പറഞ്ഞു .സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയ നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.എം.മുകുന്ദന്റെ കുട്ടികള്‍, സുഗതകുമാരിയുടെ മുന്‍ മൊഴി, ശാരദ കുട്ടിയുടെ യേശുദാസ് – മലയാളത്തിന്റെ സ്വരസാഗരം, രവി മേനോന്റെ മധുരമായി പാടി വിളിക്കുന്നു – എന്നീ ഗ്രന്ഥങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. ടി.വി.രവീന്ദ്രന്‍, ഏച്ചോം ഗോപി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.സി.വി. ജയി അധ്യക്ഷത വഹിച്ചു  പി.ബിജൂജന്‍, പി.അനൂപ്, സുമേഷ് ഫിലിപ്പ്, പി.ആസിയ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *