May 21, 2024

ശാന്ത മരിച്ചത് കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന് വനം വകുപ്പ്

0
Img 20220223 084840.jpg
പുല്‍പ്പള്ളി: വനത്തില്‍ വിറക് ശേഖരിക്കുവാന്‍ പോയ  ആദിവാസി യുവതി ശാന്ത മരിച്ചത് കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന് വനം വകുപ്പ്. കൂടെയുണ്ടായിരുന്ന സഹോദരിയുടെയും മറ്റും അവകാശവാദം നിഷേധിച്ച്, മരണം കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വിറക് ശേഖരിക്കാനായി ഉള്‍വനത്തിലെത്തിയ ശാന്തയും സഹോദരങ്ങളും ആനയെ മുന്നില്‍ കണ്ടപ്പോള്‍ ഓടുകയായിരുന്നു. തുടര്‍ന്ന് മുന്നേ ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്ന ശാന്ത കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇക്കാര്യം മൃതദേഹം പരിശോധിച്ച ഡോക്ടറും പോലീസും സ്ഥിരീകരിച്ചതായും വനംവകുപ്പ് വ്യക്തമാക്കി. ശാന്തയുടെ സഹോദരിയുടെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ടാണ് അവരുടെ കൈ മുറിഞ്ഞതെന്നും വനം വകുപ്പ് വ്യക്തമാക്കി. ശാന്തയുടെ കുടുംബത്തിന് സാധ്യമായ നഷ്ട പരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്തി  ബൈരി ദമ്പതികളുടെ മകള്‍ ബസവി ( ശാന്ത  49 ) ആണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു നാലു പേര്‍ ഓടി രക്ഷപ്പെട്ടതായാണ് പറഞ്ഞത്. . ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്  രണ്ടരയോടെയാണ് സംഭവം . വീടിന് തൊട്ടടുത്ത നെയ്ക്കുപ്പ വനത്തില്‍ ഇവര്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു.  വനാതിര്‍ത്തിയിലുണ്ടായിരുന്ന ഒറ്റയാന്റെ  മുന്‍പില്‍ ഇവര്‍ പെടുകയായിരുന്നു. ആനയില്‍ നിന്നും രക്ഷപ്പെടുവാന്‍  ഓടിയെങ്കിലും ശാന്ത വീണു പോയി. രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ആന ഇവരെ ആക്രമിച്ചതായും,  സംഭവസ്ഥലത്തുതന്നെ ശാന്ത മരണപ്പെട്ടതായുമാണ് കൂടെയുണ്ടായിരുന്ന സഹോദരങ്ങളടക്കമുള്ള ബന്ധുക്കള്‍ പറഞ്ഞത് . എന്നാല്‍ മരണം കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന് പിന്നീട് വിശദമായ അന്വേഷണത്തിന് ശേഷം വനം വകുപ്പ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *