എസ് ടി,എസ് സി വിഭാഗത്തിന് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം ; നാഷണലിസ്റ്റ് ദളിത് കോൺഗ്രസ്
ബത്തേരി :
നാഷണലിസ്റ്റ് എസ് സി, എസ് ടി കോൺഗ്രസ് വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ബത്തേരി പാർട്ടി ഓഫീസിൽ വച്ച് നടന്നു.
കൺവെൻഷൻ എൻ സി പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ ഉന്നത നിലവാരത്തിൽ എസ് സി, എസ് ടി വിഭാഗത്തിന് യു പി എസ് സി, എൻ ഇ ഇ ടി , ജെ ഇ ഇ, പിഎസ്സി പരീക്ഷകൾക്ക് തയ്യാർ എടുക്കുന്നതിനു വേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി, എസ് എസ് ജില്ലാ പ്രസിഡന്റ് കെ ബാലൻ അധ്യക്ഷത വഹിച്ചു, ജില്ലാ സംഘടനാ സെക്രട്ടറി മാരായ കെ ബി പ്രേമാനന്ദൻ, അനൂപ് ജോജോ, ബത്തേരി ബ്ലോക്ക് പ്രസിഡന്റ് എ കെ രവി,
കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എം കെ ബാലൻ, എസ് സി എസ് ടി വൈസ് പ്രസിഡന്റ്മാരായ അശ്വതി, സജി ടി ടി, സെക്രട്ടറിമാരായ എം എൻ അനന്തൻ, എ എച്ച് സൈമൺ, കാർത്തിക,
മനോജ് കെ കെ,ട്രഷറർ സുധീഷു എന്നിവർ പ്രസംഗിച്ചു.






Leave a Reply