August 10, 2026

പരിഷത്തിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായി ജെന്റർ ന്യൂട്രൽ വോളിബോൾ

0
IMG-20180504-WA0022
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന ചരിത്രത്തിൽ ആദ്യമായി  ജെന്റർ ന്യൂട്രൽ വോളിബോൾ  പൂക്കോട് വെറ്ററിനറി ക്യാമ്പസ്സിൽ വെച്ച് നടത്തപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പത്തഞ്ചാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുന്ന ജെന്റർ സെമിനാറിന്റെ പ്രചരണാർത്ഥമാണ് ജെന്റർ ന്യൂട്രൽ വോളിബോൾ സംഘടിപ്പിക്കപ്പെട്ടത്. പൂക്കോട് വെറ്ററിനറി കോളേജിന്റെ സ്റ്റുഡന്റസ് യൂണിയനുമായി ചേർന്ന് നടത്തിയ സംയുക്ത സംരംഭത്തിൽ ആറ് പേരടങ്ങുന്ന രണ്ട് ടീമുകളായാണ് മത്സരം നടത്തപ്പെട്ടത്.
അത്‌ലറ്റിക് ക്യാപ്റ്റൻ റെനി രാജ് ,വൈത്തിരി പരിഷത്ത് യൂണിറ്റ് സെക്രട്ടറി മാത്യൂസ്, ക്യാമ്പസ്‌ യുവസമിതി സെക്രട്ടറി ജേക്കബ് മാണി എന്നിവർ സംഘാടനം നിർവഹിച്ചു. മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകരായ കാന്തനാഥൻ ,വിനയ സി, ദാമു എന്നിവർ കളി നിയന്ത്രിച്ചു. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ബോർഡ്‌ ഓഫ് മാനേജ്മെന്റ് അംഗമായ ലീബ ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. അഞ്ജു, നയന എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അമൃതശ്രീ, ബ്രെൻഡ, നീനു, നീതു , അനഘ, ദിൻഷ, ലോകേഷ്, മനോജ്, ഷാക്കിർ, നിഖിൽ, സന്ദീപ് എസ്, അനന്ദു, വിഷ്ണു, റിജിൻ, ബിനോയ്‌, അഭിജിത്ത്, ഗോകുൽരാജ് എന്നിവർ മത്സരത്തിൽ പങ്കെടുത്തു. നയന നയിച്ച ടീം രണ്ട് സെറ്റുകൾ  നേടി മത്സരത്തിൽ  ജേതാക്കളായി. 
സ്കോർ: 25/22, 25/22.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *