May 14, 2024

മേപ്പാടി ജ്യോതി പെയിൻ ആന്റ് പാലിയേറ്റീവ് പുതിയ കെട്ടിടം മെയ് 6-ന് നാടിന് സമർപ്പിക്കും.

0
Img 20180504 Wa0026
മേപ്പാടി ജ്യോതി പെയിൻ ആന്റ് പാലിയേറ്റീവ് പുതിയ കെട്ടിടം മെയ് 6-ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 15 വർഷമായി മേപ്പാടി. ,മുപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ പിന്തുണയോടെ സാന്ത്വന പരിചരണം നടത്തുന്ന ജ്യോതി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി തുടർ പ്രവർത്തനങ്ങൾക്കായാണ് പൂത്തക്കൊല്ലിയിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. 

   ഒ.പി.വിഭാഗം , ഫാർമസി, നഴ്സിംഗ് കൗൺസിലിംഗ് റൂമുകൾ, കൺസൾട്ടിംഗ് റൂം കിച്ചൻ, രോഗികൾക്കും ബന്ധുക്കൾക്കും ഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ, മെഡിക്കൽ ഗൈഡൻസ് റൂം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും  കൂടിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.  
     ഒരു ദിന വരുമാനം പാലിയേറ്റീവിന് എന്ന പേരിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകൾ കേന്ദ്രീകരിച്ച്  നടത്തിയ ക്യാമ്പയിനിലൂടെ സമാഹരിച്ച 20 ലക്ഷം രൂപ ഉൾപ്പെടെ 55 ലക്ഷം രൂപ ചിലവിട്ടാണ് ആറ് മാസം കൊണ്ട് ബഹുനില കെട്ടിടം പൂർത്തിയാക്കിയത്.
നിലവിൽ 275-ഓളം രോഗികൾക്ക് ജ്യോതിയിലൂടെ സാന്ത്വന  പരിചരണം ലഭിച്ചു വരുന്നു. ഇവരിൽ 89 പേർ കാൻസർ രോഗികളാണ്.26 വൃക്ക രോഗികളും ഉൾപ്പെടുന്നു. 2003 മുതൽ ഇന്ന് വരെ 1200 – ലധികം രോഗികൾക്ക് ജ്യോതി സാന്ത്വനമായിട്ടുണ്ട്. 
മെയ് 6-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കെട്ടിട ഉദ്ഘാടനം നിർവ്വഹിക്കും എ.ഐ. ഷാനവാസ് എം.പി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി തുടങ്ങി വിവിധ ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ഭാരവാഹികളായ സി.എച്ച്. സുബൈർ . എം.ജെ. തോമസ്. ,ടി.പി. ജയചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *