May 5, 2026

ഗ്രാമീണ ഗവേഷക സംഗമത്തിന് തുടക്കമായി-സാങ്കേതിക വിദ്യ സാമൂഹിക നന്മക്ക് ഉപകാരപ്പെടണം:മുഖ്യമന്ത്രി

0
Grameena-gaveshaka-sangamam-mukyamanthri-ulkhadanam-cheyunnu-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സാങ്കേതിക വിദ്യയിലെ പുത്തന്‍ അറിവുകള്‍ സാധാരണ കര്‍ഷകരിലെത്തിക്കാനും ആയത് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്രദമാക്കാനും ഗവേഷണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവിനെ അനുഭവമായി വര്‍ദ്ധിപ്പിക്കാനും വികസനത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനും വികസനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ ഗവേഷക സംഗമത്തിലൂടെ കഴിയണം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2018 എം എസ്‌സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിജ്ഞാനാധിഷ്ഠിത നേട്ടങ്ങളെ ശാക്തീകരിച്ച് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രത്തെ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2018 ഗ്രാമീണ ഗവേഷക സംഗമം പ്രൊസീഡിംഗ്‌സ് ഗവേഷണ നിലയം ചെയര്‍ പേഴ്‌സണ്‍ പ്രൊഫസര്‍ മധുര സ്വാമിനാഥന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ റിം 2018 എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളെ ഉദ്ധരിക്കാന്‍ ഗവേഷണ നിരീക്ഷണങ്ങള്‍ കര്‍ഷകരിലെത്തിക്കണമെന്നും ഹാനികരമായ കീടനാശിനി തളിച്ച പച്ചക്കറികള്‍ ഉപേക്ഷിച്ച് നമ്മുടെ നാട്ടില്‍ത്തന്നെ ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് ഡോ. അജിത്ത് പ്രഭു എന്താണ് ഗ്രാമീണ ഗവേഷക സംഗമം വിഷയത്തില്‍ ക്ലാസെടുത്തു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി  ഉഷാകുമാരി, ഗവേഷണ നിലയം ചെയര്‍പേഴസണ്‍ ഡോ. മധുര സ്വാമിനാഥന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സുരേഷ് ദാസ്, റിം2018 അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. ആര്‍ വി ജി മേനോന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ്, ഗവേഷണ നിലയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ എം കെ പ്രസാദ് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *