ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് റേഷന്‍ വിതരണം ആരംഭിച്ചു
ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ (ഇലക്‌ട്രോണിക്
പോയിന്റ് ഓഫ് സെയില്‍) ഉപയോഗിച്ച് റേഷന്‍ വിതരണം ആരംഭിച്ചു. റേഷന്‍
കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള ഏതെങ്കിലുമൊരംഗം റേഷന്‍ കാര്‍ഡുമായി അതത് റേഷന്‍
കടകളില്‍ നിന്ന് അര്‍ഹതപ്പെട്ട മുഴുവന്‍ വിഹിതവും ലഭിക്കും. സാധനത്തിന്റെ ബില്ല്
നിര്‍ബന്ധമായും ചോദിച്ച് വാങ്ങണം. കടക്കാരന്‍ ബില്ല് നല്‍കാന്‍ വിസമ്മതിച്ചാല്‍
വിവരം അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ അറിയിക്കണം. താലൂക്ക് സപ്ലൈ
ഓഫീസുകളുടെ ഫോണ്‍ വൈത്തിരി 04936 255222, ബത്തേരി 04936 220213,
മാനന്തവാടി 04935 240252





Leave a Reply